Kerala Blasters new coach Rene Meulensteen reached Kochi. A grand welcome ceremony was organised in Nedumbassery Airport by Manjappada, official fans association of Kerala Blasters.
കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ കൊച്ചിയിലെത്തി. മുംബൈയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ റെനിയെ ആര്‍പ്പുവിളികളുമായാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വരവേറ്റത്. പ്രിയപ്പെട്ട കോപ്പല്‍ ആശാന്റെ പിന്‍ഗാമിയായി എത്തുന്ന റെനിക്ക് ആരാധകര്‍ ഒരു പേരും നല്‍കി, റെനിച്ചായന്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെക്കുറിച്ച് ഏറെ കേട്ടിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു റെനിയുടെ പ്രതികരണം. മികച്ച ടീമാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അണിനിരക്കുന്നതെന്ന് അദ്ദേഹം ഉറപ്പുനല്‍കി.